ന്യൂഡല്‍ഹി: ഹോക്കിയില്‍ മുന്നേറുന്നതിന് കേരളത്തിന് ആവശ്യം മികച്ച പരിശീലനവും അടിസ്ഥാന സൗകര്യങ്ങളുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായി വിരമിച്ച പി.ആര്. ശ്രീജേഷ്.
ഇന്നത്തെ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങള്‍ നടക്കുന്നത് ആസ്ട്രോ ടര്‍ഫുകളിലാണ്. ഹോക്കി പരിശീലനത്തിനായി കൂടുതല്‍ ഗ്രൗണ്ടുകളും മത്സരത്തിനായി കൂടുതല്‍ ആസ്ട്രോ ടര്‍ഫുകളും കേരളത്തിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് കായിക മന്ത്രിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
ഹോക്കി ടൂര്‍ണമെന്റുകള്‍ കൂടുതല്‍ കേരളത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് മികച്ച പരിശീലനത്തിനൊപ്പം ടൂര്‍ണമെന്റുകളില്‍ കളിച്ചുള്ള പരിചയവും ആവശ്യമാണ്. യാത്രയയപ്പ് പരിപാടിയില്‍ ശ്രീജേഷ് പറഞ്ഞു.
മടങ്ങിയെത്തി ഉടനെ തന്റെ പുതിയ ഉത്തരവാദിത്വമായ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലക പദവിയിലേക്ക് കടക്കില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ഉത്തരവാദിത്വം നിറവേറ്റുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തും.
കായിക താരത്തില്‍നിന്ന് പരിശീലകനിലേക്കുള്ള മാറ്റത്തിന് സമയവും തയ്യാറെടുപ്പുകളും ആവശ്യമാണ്. പരിശീലകനാകാന്‍ യോഗ്യനായെന്ന് തോന്നുന്ന നിമിഷമാകും ഇതിനായി ഇറങ്ങുകയെന്നും പി.ആര്. ശ്രീജേഷ് വ്യക്തമാക്കി.
ശ്രീജേഷിന്റെ യാത്രയയപ്പ് പരിപാടിയില്‍ ടീം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമേ ഇന്ത്യയുടെ ഷൂട്ടിങ് ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറും കുടുംബവും അതിഥികളായെത്തി. ശ്രീജേഷിന് വൃക്ഷത്തൈ സമ്മാനമായി നല്കിയ മനു ഭാക്കറും കുടുംബവും ശ്രീജേഷിനെ പൊന്നാടയണിയിച്ചും ആദരിച്ചു. ടീം അംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഒളിമ്പിക് ടീം പരിശീലകന് ക്രെയിഗ് ഫുള്‍ട്ടനും യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്തിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ഇന്ത്യയുടെ ഒളിമ്പിക് താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയിലും പി.ആര്. ശ്രീജേഷ് പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.