കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ സഞ്ചാരികള്‍ കടന്നുപോകുന്ന നടപ്പാതയ്ക്ക് സമീപം പുല്മേട്ടില് കാട്ടാനക്കൂട്ടം. മാനിമല മുകളിലേക്കുള്ള വ്യാഴാഴ്ചത്തെ ട്രക്കിങ് നിര്‍ത്തിവെച്ചു.
എല്ലാദിവസവും രാവിലെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വനംവകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ മാനിപുല്മേട്ടിലും വനത്തിലൂടെ കടന്നുപോകുന്ന വഴിയോരത്തും കാട്ടാനയില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താറുണ്ട്.
ഇത്തരത്തില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുല്മേട്ടില് കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതിനൊപ്പം വലിയതോതില്‍ കോടമഞ്ഞുമെത്തിയതോടെയാണ് അപകടഭീഷണി ഭയന്ന് വനംവകുപ്പ് അധികൃതര്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ആനഭീഷണിയൊഴിയുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്താല്‍ വെള്ളിയാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് വനസംരക്ഷണസമിതി പ്രസിഡന്റ് എസ്. മധുസൂദനന് അറിയിച്ചു.
ട്രക്കിങ്ങിനായി റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് വ്യാഴാഴ്ച രാവിലെ തന്നെ നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍, നിയന്ത്രണത്തെ തുടര്‍ന്ന് എല്ലാവര്ക്കും തിരിച്ചുപോകേണ്ടിവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.