തിരുവനന്തപുരം: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ബഹിരാകാശ യാത്ര നടത്തി ഇന്ത്യയുടെ അഭിമാനമായ രാകേശ് ശർമയ്ക്ക് ശേഷം ബഹിരാകാശ യാത്രികനാകുന്ന ഇന്ത്യക്കാരനാകാൻ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഗഗൻയാൻ ദൌത്യത്തിലെ അംഗമായ ശുഭാൻഷു ശുക്ളയ്ക്ക്.
ഗഗൻയാൻ ദൌത്യത്തിന് മുന്നോടിയായായാണ് ഐ.സ്.ആർ.ഒ ഇദ്ദേഹത്തെ ബഹിരാകാശത്തേക്കയക്കുന്നത്. നാസയുടെ സഹകരണത്തോടെയുള്ള ആക്സിയം 4 എന്ന മിഷനിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാകും ശുഭാൻഷു ശുക്ള യാത്ര ചെയ്യുക. നാസയും ആക്സിയം എന്ന സ്വകാര്യ കമ്പനിയും ചേർന്നാണ് ദൌത്യം നടത്തുന്നത്.
ഏതെങ്കിലും കാരണവച്ചാൽ ശുഭാൻഷു ശുക്ളയ്ക്ക് ദൌത്യത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ പകരം പോകാൻ ബായ്ക്ക് അപ്പ് യാത്രികനായി തിരഞ്ഞെടുത്തിരിക്കുന്നത് ഗഗൻയാൻ സംഘാംഗമായ മലയാളിയായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ്.
ഒക്ടോബറിന് ശേഷമാകും ദൌത്യം നടക്കുക. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യ അമേരിക്ക സഹകരണത്തിൻ്റെ ഭാഗമായാണ് ഇവർക്ക് അവസരം ലഭിച്ചത്.
പോളണ്ട്, ഹംഗറി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരും ദൌത്യത്തിൻ്റെ ഭാഗമാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നതിന് മുന്നേടിയായി എട്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഇവർക്ക് നൽകുക.
2025 ൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൌത്യത്തിനായി നാല് പേരാണ് നിലവിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രശാന്ത് ബാലകൃഷ്ണൻ നായർക്കും ശുഭാൻഷു ശുക്ളയ്ക്കു പുറമെ അംഗത് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ് നാലുപേരും.
ഗഗൻയാൻ ദൌത്യത്തിന് മുന്നോടിയായി ഇവരിൽ ഒരാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.