റിപ്പോർട്ട് ഞെട്ടിച്ചില്ല, ഡബ്ല്യൂ.സി.സിയിൽ അംഗമല്ലെങ്കിലും അവരെ പൂർണമായും പിന്തുണയ്ക്കുന്നു; മേതിൽ ദേവിക

പാലക്കാട്: ഡബ്ല്യൂ.സി.സിയിൽ അംഗമല്ലെങ്കിലും അവരെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് നർത്തകി മേതിൽ ദേവിക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി.

റിപ്പോർട്ട് ഞെട്ടിച്ചില്ലെന്നും ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും മേതിൽ ദേവിക പറഞ്ഞു. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണം. പ്രശ്‌നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും മേതിൽ ദേവിക വ്യക്തമാക്കി. 

മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. 

മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നിലനിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

സഹകരിക്കുന്നവരെ തൽപരകക്ഷികളിലേക്ക് എത്തിക്കാൻ പ്രൊഡക്ഷൻ കൺട്രോൾമാർ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനിൽക്കണമെന്ന് ഈ ഇടനിലക്കാർ തീരുമാനിക്കണം. അവസരം കിട്ടാൻ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 

സഹകരിക്കുന്നവർ ഗുഡ് വുമൺ, എതിർത്താൽ ബാഡ് വുമൺ എന്ന ലേബലിടും. അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. രാത്രിയായാൽ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഇടി വാതിൽ തകർത്ത് അകത്തേക്ക് കയറും. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുൻപാകെ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !