കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് താര സംഘടന ‘അമ്മ’. ഹേമ കമ്മിറ്റി അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പര്‍ അല്ല എന്നും അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 20നാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതര്‍ക്ക് നല്കാന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.