ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഒറ്റ ദിവസം ആറ് പുതിയ സര്‍വീസുകള്‍

കൊച്ചി: ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ – ഭുവനേശ്വര്‍, ചെന്നൈ – ബാഗ്ഡോഗ്ര, കൊല്‍ക്കത്ത – വാരണാസി, കൊല്‍ക്കത്ത – ഗുവാഹത്തി, ഗുവാഹത്തി – ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്. ഇതില്‍ ഗുവാഹത്തി – ജയ്പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നത്.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് തിരുവനന്തപുരം – ചെന്നൈ റൂട്ടില്‍ ആഴ്ച തോറുമുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്‍പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകിട്ട് 6.50 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് 8.20 ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50 ന് പുറപ്പെട്ട് 10.20 ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ആഴ്ച തോറും ആകെ 73 വിമാന സര്‍വീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. 

ആഭ്യന്തര – അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വീസുകളും 23 വണ്‍ സ്റ്റോപ് സര്‍വീസുകളും ഉള്‍പ്പടെയാണിത്. അബുദാബി, ബഹ്റൈന്‍, ബെംഗളൂരു, കണ്ണൂര്‍, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, ചെന്നൈ, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ഭുവനേശ്വര്‍, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, കൊച്ചി, ഡെല്‍ഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ഇന്‍ഡോര്‍, ബാഗ്ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്പൂര്‍, ജിദ്ദ, ലഖ്നൗ, പൂണെ, സിംഗപ്പൂര്‍, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും വണ്‍ സ്റ്റോപ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്. 

ചെന്നൈയില്‍ നിന്നും തിരുവനന്തപുരം, ഭുവനേശ്വര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ദമാം, ഗുവാഹത്തി, ഹൈദരാബാദ്, ബാഗ്ഡോഗ്ര, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നേരിട്ടും അമൃത്സര്‍, അബുദാബി, ഭുവനേശ്വര്‍, ബഹ്റൈന്‍, മുംബൈ, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ഡെല്‍ഹി, ദുബായ്, ഗോവ, ഗ്വാളിയര്‍, ഇംഫാല്‍, അഗര്‍ത്തല, മംഗളൂരു, റാഞ്ചി, ജയ്പൂര്‍, ലഖ്നൗ, മസ്‌ക്കറ്റ്, പുണെ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്. 

ചെന്നൈയില്‍ നിന്നും ആഴ്ച തോറും 79 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !