കൊച്ചി: പേരുകളടക്കം പ്രധാന ഉള്ളടക്കങ്ങള്‍ സ്വകാര്യതയുടെ കാരണം പറഞ്ഞ് ഒളിപ്പിച്ചുവെച്ച സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ചതി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ല. റിപ്പോര്‍ട്ട് വന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതിയതെന്നും മാല പാര്‍വതി പറഞ്ഞു.
നേരത്തെ പുറത്ത് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ച ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഭാഗങ്ങള്‍ പൂഴ്ത്തി വെച്ചത് പ്രമുഖ മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. വിവരാവകാശ കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റല്‍.
റിപ്പോര്‍ട്ടിലെ തരാമെന്ന് പറഞ്ഞ ഭാഗം മുഴുവന്‍ തന്നില്ല. ഉത്തരവില്‍ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ണായക വിവരം ഉള്‍പ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. റിപ്പോര്‍ട്ടിന്റെ വെട്ടിമാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടും.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടറിന്റെ കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്.
വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.