ന്യൂഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. ഓഗസ്റ്റ് 22-ന് രാജ്യപ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെബി മേധാവിയെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമാണ് സമരപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ എല്ലാ ഇ.ഡി.ഓഫീസുകളിലേക്കും മാര്‍ച്ച് അടക്കം നടത്തിയാകും കോണ്‍ഗ്രസിന്റെ പ്രതിഷേധം.
സെബി-അദാനി അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കാള്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
'ഇതില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ആ അന്വേഷണം നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യന്‍ പാര്‍ട്ടികളില്‍ നിന്ന് ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷിക്കണം. കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത്? ഇഡിയെ വീണ്ടും അയച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തരുത്, അവര്‍ സര്‍ക്കാരിന്റെ ഉപകരണമല്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം', കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.