ഭുബനേശ്വർ: കേന്ദ്ര ആദിവാസിക്ഷേമ വകുപ്പ് മന്ത്രി ജുവൽ ഒറാമിന്റെ ഭാര്യ ജിംഗിയ ഒറാം (58) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒഡിഷ തലസ്ഥാനമായ ഭുബനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിലിരിക്കെ ശനിയാഴ്ച രാത്രി 10.50ഓടെയായിരുന്നു അന്ത്യം.
മന്ത്രിയും ഡെങ്കിപ്പനി ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ജിംഗിയ ഒറാമിൻ്റെ നിര്യാണത്തിൽ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ആശുപത്രി സന്ദർശിച്ച അദ്ദേഹം അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയെ കൂടാതെ ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ, ആരോഗ്യമന്ത്രി മുകേഷ് മഹാലിങ്, സ്പീക്കർ സുരമ പാധി, മറ്റ് ബി.ജെ.പി നേതാക്കൾ എന്നിവരും ജിംഗിയ ഓറമിന് അന്തിമോപചാരം അർപ്പിച്ചു.
സംസ്കാരം സുന്ദർഗഡ് ജില്ലയിലെ ഗ്രാമത്തിൽ നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. 1987 മാർച്ച് എട്ടിനായിരുന്നു ജുവൽ ഒറാം- ജിംഗിയ വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.