തേഞ്ഞിപ്പലം: മേലേ ചേളാരിയിൽ ആറുവരിപ്പാത വീണ്ടും വാഹന ഗതാഗതത്തിനു തുറന്നു.
തൃശൂർ ഭാഗത്തേക്കുള്ള 3 ട്രാക്കുകൾ വ്യാഴം വൈകിട്ടും കോഴിക്കോട് ഭാഗത്തേക്കുള്ള 3 ട്രാക്കുകൾ ഇന്നലെ രാവിലെയും അടച്ചതിനെത്തുടർന്ന് ഇരുവശങ്ങളിലും സർവീസ് റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് ആണ് ആറുവരിപ്പാത പൂർണമായും തുറന്നത്.
സർവീസ് റോഡുകൾ വഴിയും വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങൾക്കാണ് ആറുവരിപ്പാത താൽക്കാലികമായി അടക്കേണ്ടിവന്നതെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്.
പി. അബ്ദുൽ ഹമീദ് എംഎൽഎ അടക്കം പലരും ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് ആറുവരിപ്പാത തുറക്കുമെന്ന് ദേശീയപാതാ നിർമാണക്കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.