കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു; പെൻഷൻ വിതരണത്തിന്‌ എടുത്ത വായ്‌പയുടെ തിരിച്ചടവിന് 71.53 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ സഹായമായും നൽകി.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ മാസം ആദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. 

ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയതെന്നും ബാലഗോപാൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !