നിക്ഷേപത്തുകയിൽ എന്തോ തിരിമറി നടന്നെന്ന പാപ്പച്ചന്റെ സംശയം കൊലപാതകത്തിന് കാരണമായി;പാപ്പച്ചൻ തനിച്ചാണ് താമസമെന്നു കണ്ട് പദ്ധതി തയാറാക്കി

കൊല്ലം: എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹമാണ് സരിതയുടെ അറസ്റ്റിലെത്തിച്ചത്. വയോധികനും കുടുംബത്തിൽനിന്നകന്ന് ഒറ്റയ്ക്കു ജീവിക്കുന്നയാളുമായ പാപ്പച്ചനു വേണ്ടി ആരും ചോദിച്ചുവരില്ലെന്ന ചിന്ത ആദ്യമേ തെറ്റി. നിക്ഷേപത്തുകയിൽ എന്തോ തിരിമറി നടന്നെന്ന പാപ്പച്ചന്റെ സംശയമാണ് കൊലപാതകത്തിലെത്തിയത്.


സംഭവം നടന്ന മേയ് 23-നു പിറ്റേന്ന് ഓഫീസിൽ എത്തിയ സരിത ഭാവവ്യത്യാസം ഒന്നും കാട്ടിയില്ല. ചില സമയങ്ങളിൽ ദുഃഖിതയായി കാണപ്പെട്ടു. പാപ്പച്ചന്റെ മരണവാർത്ത പത്രത്തിൽ വായിച്ചതായി ജീവനക്കാരോട് പറയുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു സരിതയ്ക്ക്. പാപ്പച്ചന്റെ ഭാര്യയും മകളും പരാതിയുന്നയിച്ചതോടെ സ്ഥാപനത്തിന്റെ ആസ്ഥാനത്തു നിന്ന് ജൂൺ രണ്ടാംവാരം ഓഡിറ്റിങ്ങിന് ആളെ അയച്ചു. ഓഡിറ്റിങ്ങിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും അത് സരിത തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.

സരിതയ്ക്കുവേണ്ടി ക്വട്ടേഷൻ നടത്തിയവരും വെറുതെയിരുന്നില്ല. കൊല്ലം ബീച്ചിലേക്ക് സരിതയെ വിളിച്ചുവരുത്തി പലതവണയായി 18 ലക്ഷം രൂപയോളം അനിമോൻ, മാഹീൻ എന്നിവർ വാങ്ങി. വണ്ടി വാടകയ്ക്കു നൽകിയ ഹാഷിഫ് കൊലപാതകവിവരം പോലീസ് സ്റ്റേഷനിൽ അറി യിക്കണ്ടെങ്കിൽ പണം തരണമെന്നു ഭീഷണിപ്പെടുത്തി മൂന്നുലക്ഷത്തോളം രൂപ വാങ്ങി. കിട്ടിയ പണംകൊണ്ട് മാഹീൻ ഭവനവായ്പക്കുടിശ്ശിക വീ ട്ടുകയും ചെയ്തു.

തിരിമറി നടത്തിയ സരിതയെക്കൊണ്ട് സ്ഥാപനം പണം തിരികെയടപ്പിച്ചതിനുപുറമേ ക്വട്ടേഷൻ സംഘത്തിന്റെ സമ്മർദംകൊണ്ടും കൈ വശമിരുന്ന പണമെല്ലാം തീർന്ന അവസ്ഥയുമായി. ഓഡിറ്റിങ്ങിനുശേഷം പണം അടച്ചതിനാൽ ജോലിയിൽ തുടരാമെന്നു വിചാരിച്ചിരുന്നെങ്കിലും ജൂൺ 25-ന് സരിതയെയും അനൂപിനെയും സ്ഥാപനം പിരിച്ചു വിടുകയായിരുന്നു.

സി.സി.ടി.വി.യും ഫോൺ വിളികളും പരിശോധിച്ച് പോലീസ് അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഭാഷകരുടെ എംബ്ലം ഒട്ടിച്ച കാറിലായിരുന്നു മിക്കപ്പോഴും സരിത വന്നിരുന്നത്. നിയമബിരുദധാരിയാണെന്നാണ് ഓഫീസിലെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. ഭർത്താവിന്റെ വീടും തിരുവനന്തപുരത്താണ്. കൊല്ലത്ത് തേവള്ളി മൃഗാശു പത്രിക്കു സമീപം വാടകവീട്ടിലായിരുന്നു താമസം.

2024 ഫെബ്രുവരിയിലാണ് പാപ്പച്ചൻ സ്ഥാപനത്തിൽ 36 ലക്ഷം നിക്ഷേപിക്കുന്നത്. ഒരുവർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിരുന്നു. സരിതയുടെ ശുപാർശയിലായിരുന്നു തുക സ്ഥാപനത്തിൽ നിക്ഷേപിച്ചത്. തുടർന്ന് നഗരത്തിലെ മറ്റു പല ബാങ്കുകളിലുമുള്ള പാപ്പച്ചന്റെ നിക്ഷേപം ഇവിടേക്ക് കൊണ്ടുവരാൻ സരിത പ്രേരിപ്പിച്ചു. ഇതുകൂടി വന്നപ്പോൾ നിക്ഷേപം 92 ലക്ഷമായി ഉയർന്നു. ഈ സ്ഥിരനിക്ഷേപത്തിന്മേൽ വായ്പയെടുത്തുതുടങ്ങി. പാപ്പച്ചന്റെ അക്കൗണ്ടിലായിരുന്നു വായ്പയെല്ലാം. ആദ്യം അഞ്ചുലക്ഷമെടുത്തു. അത് അടച്ചുതീർത്തശേഷം 11 ലക്ഷവും പിന്നീട് 25 ലക്ഷവും വായ്പയെടുത്തു. 25 ലക്ഷമായി വായ്പ ഉയർന്നപ്പോൾ അത് അക്കൗണ്ടിൽ 1.17 കോടിയാകാതെ വന്നതിനാൽ താൻ ചതിക്കപ്പെട്ടെന്നു മനസ്സി ലാക്കി. ഇതോടെയാണ് സംശയം ഉന്നയിച്ചത്. എന്നാൽ പണം പോയിട്ടില്ലെന്നും പരിശോധിച്ചുപറയാമെന്നും ഉറപ്പു നൽകി വിടുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.

പാപ്പച്ചൻ തനിച്ചാണ് താമസമെന്നു കണ്ടാണ് അദ്ദേഹത്തിന്റെ പണം തട്ടാൻ, സ്വകാര്യ പണമിടപാട് സ്ഥാപന മാനേജർ സരിതയും ജീവനക്കാരൻ അനൂപും പദ്ധതിയിട്ടത്. ഇവരുടെ സ്ഥാപനത്തിൽ പാപ്പച്ചൻ ആദ്യം 36 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പിന്നീട് രണ്ടുതവണയായി 20 ലക്ഷം വീതം ഇട്ടു. ഇദ്ദേഹത്തിന്റെ പക്കൽ പണമുണ്ടെന്നു മനസ്സിലാക്കി കൂടുതൽ നിക്ഷേപം കാൻവാസ് ചെയ്യാനായി സരിതയും അനൂപും പാപ്പച്ചന്റെ വീട്ടിലെത്തി. അപ്പോഴാണ് തനിച്ചാണ് താമസമെന്നു മനസ്സിലായത്. മകൻ കുവൈത്തിലും മകൾ യു.പി.യിലുമാണ്. ഭാര്യയും ഒപ്പമില്ല. ഇതോടെയാണ് പാപ്പച്ചനെ കബളിപ്പിച്ച് പണം തട്ടാൻ പ്രതികൾ പദ്ധതിയിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !