ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചു; ട്രെയിനിന് തീപിടിച്ചുവെന്ന് കരുതി പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്

മൊറാദാബാദ്: തീപിടിച്ചുവെന്ന് കരുതി, ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരുക്ക്. ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹൗറ – അമൃത്‌സർ മെയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലെ യാത്രക്കാരാണ് ബിൽപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് തീപിടിച്ചുവെന്ന് തെറ്റിദ്ധരിച്ചത്.

ട്രെയിനിലുണ്ടായിരുന്ന ഒരാൾ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതോടെ ട്രെയിനിന് തീപിടിച്ചുവെന്ന് കരുതി സ്ത്രീകളടക്കമുള്ള യാത്രക്കാർ പുറത്തേക്ക് ചാടുകയായിരുന്നു. ഇങ്ങനെ ചാടിയ 12 പേരിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

ട്രെയിൻ നിർത്താൻ അപായച്ചങ്ങല വലിച്ചെങ്കിലും പെട്ടെന്ന് നിൽക്കാതെ വന്നതോടെയാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !