വാകത്താനം : മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി . നിരവധി മോഷണ കേസുകളിലെ പ്രതിയായ കണ്ണൂർ ശിവപുരം റാഷിദ മൻസിൽ വീട്ടിൽ (പത്തനംതിട്ട കൂറിയന്നൂർ ഭാഗത്ത് ഇപ്പോൾ താമസം ) റൗഫ് (33) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2016 ഒക്ടോബര്‍ 21 ന് തോട്ടക്കാടുള്ള പള്ളിയില്‍ അതിക്രമിച്ചു കയറി അവിടെ ഉണ്ടായിരുന്ന ഭണ്ടാര പെട്ടി മോഷ്ടിക്കാൻ ശ്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച പള്ളിയിലെ ജീവനക്കാരനെ ആക്രമിച്ച് ഇയാളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു. തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും, ശക്തമായ തിരിച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം,പി, എസ്.ഐ മാരായ അനിൽകുമാർ എം.കെ, ഡെൻസിമോൻ ജോസഫ്, ആന്റണി മൈക്കിൽ, സജീവ് റ്റി, സി.പി.ഓ മാരായ ശ്രിജീത്ത്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇയാൾ കോട്ടയം ഈസ്റ്റ്, വാകത്താനം, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലും, കൂടാതെ കർണാടക സംസ്ഥാനത്തിലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.