വള്ളിക്കോട്: തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ മതിൽചാടി ഉള്ളിൽ കടന്ന ശേഷം പിന്നിലെ വാതിൽ തുറന്നാണ് മോഷണം നടന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവർ നട എന്നിവിടങ്ങളിലെ തൂക്കുവിളക്ക് എന്നിവയാണ് മോഷണം പോയത്.
പൊലീസും വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി. ക്ഷേത്രപരിസരത്തു നിന്നു ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന തോർത്തിൽ നിന്നു മണംപിടിച്ച് നായ തൃപ്പാറ ഭാഗത്തേക്ക് ഓടി. അവിടെ അച്ചൻകോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതൽ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.