തിരുവനന്തപുരം∙ സ്വന്തം കേസുകൾ സ്വയം വാദിക്കുന്ന സ്ഥിരം മോഷ്ടാവ് പാലക്കാട് ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണ വിലാസത്തിൽ ‘വക്കീൽ സജീവ്’ എന്ന സജീവ് (68) മോഷണരംഗത്ത് എത്തിയിട്ട് 35 കൊല്ലം. ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.
ജോലി ദിവസങ്ങളിൽ ഫ്ലാറ്റുകളിലും ക്വാർട്ടേഴ്സുകളിലും അവധി ദിവസങ്ങളിൽ ഓഫിസുകളിലുമായിരുന്നു അധികം മോഷണവും. അഡ്വക്കറ്റ് ക്ലാർക്കായിരുന്ന സജീവ് തുടക്കത്തിൽ വക്കീൽ ഓഫിസുകളാണ് കവർച്ചയ്ക്കു തിരഞ്ഞെടുത്തത്. തലസ്ഥാനത്തും കൊച്ചിയിലുമായി 12 മോഷണങ്ങൾ നടത്തി.
ജൂലൈ 19ന് പകൽ മേലാറന്നൂരിലെ ഗവ. ക്വാർട്ടേഴ്സ് കെട്ടിടം കുത്തിപ്പൊളിച്ച് 8.5 പവൻ കവർന്ന കേസിലാണ് ഇയാൾ കഴിഞ്ഞ ദിവസം പൂജപ്പുര പൊലീസിന്റെ പിടിയിലായത്. സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ ക്വാർട്ടേഴ്സിൽ നടന്ന മോഷണത്തിൽ ക്യാമറ ദൃശ്യമാണ് സജീവിനെ കുടുക്കിയത്. വിയ്യൂർ ജയിലിൽ നിന്ന് ജൂലൈ 5ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി രണ്ടാഴ്ചയ്ക്കകമായിരുന്നു ഈ മോഷണം.
2018ൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ നിന്നു 20 പവൻ മോഷ്ടിച്ച കേസിൽ പിടിയിലായി. തിരുവനന്തപുരത്തു ശാസ്തമംഗലത്തും കോട്ടയത്തു മെഡിക്കൽകോളജ്, ബേക്കർ ജംക്‌ഷനിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസ്, ബസേലിയസ് കോളജിനു സമീപത്തെ ഓഫിസ്, തിരുവല്ലയിൽ തേജസ് ക്ലിനിക്, സെന്റ് ജോൺസ് കോളജ് ഓഫിസ്, കർണാടകയിലെ മണിപ്പാൽ മെഡിക്കൽകോളജ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നെല്ലാം സ്വർണവും പണവും കവർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.