പാരിസ് ഒളിംപിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിൽ;

പാരിസ്: ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ നല്‍കി വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്. 52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്.


നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഒളിംപിക്‌സില്‍ തോല്‍പ്പിക്കുന്നത്. അവസാനമായി 1972ലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഇന്ത്യ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.

തുടക്കത്തില്‍ 2-0ത്തിന് മുന്നിലെത്താന്‍ ഇന്ത്യക്കായി. ആദ്യ ക്വാര്‍ട്ടറില്‍ അഭിഷേകിന്റെ സ്‌ട്രൈക്കിലൂടെയാണ് ലീഡ് എടുത്തത്. മിനിറ്റുകള്‍ക്കകം നായകന്‍ ഹര്‍മന്‍ പ്രീതിന്റെ രണ്ടാം ഗോള്‍. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ക്യാപ്റ്റന്റെ രണ്ടാം ഗോള്‍.

രണ്ടാം ക്വാര്‍ട്ടറില്‍ തോമസ് ക്രെഗിലൂടെ ഓസ്‌ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പതറാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ഇത്തവണയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ് ഗോള്‍വല കുലുക്കിയത്. ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോള്‍ലൈനിനു സമീപം ഓസീസ് താരം കാല്‍കൊണ്ട് തടഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി സ്‌ട്രോക്ക്. 

ഷോട്ടെടുത്ത ഹര്‍മന്‍പ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-1ന് മുന്നില്‍. അവസാന ക്വാര്‍ട്ടറില്‍ ഓസീസിന്റെ രണ്ടാം ഗോള്‍. സമ്മര്‍ദത്തെ അതിജീവിച്ച് ഇന്ത്യ വിജയം കണ്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !