ബൈക്ക് മോഷ്ടിച്ചുകൊണ്ടു വരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീണു; അപകടത്തെത്തുടർന്ന് മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്ന് പൊലീസ്

പള്ളിക്കത്തോട് : മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണെന്ന സംശയത്തെത്തുടർന്നു പൊലീസും അഗ്നിരക്ഷാസേനയും പരിശോധന നടത്തി. ചല്ലോലി കുളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയിൽ, പാട്ടത്തിൽ കുട്ടപ്പന്റെ ബൈക്കുമായി പുലർച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തിൽപെട്ടത്.

വാഹനം മോഷ്ടിച്ചുവരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീഴുകയായിരുന്നു. ഓടയിൽ മുൻവശം കുത്തിനിൽക്കുന്ന നിലയിൽ രാവിലെയാണ് നാട്ടുകാർ വാഹനം കണ്ടത്.ബൈക്ക് യാത്രക്കാരൻ കുളത്തിൽ വീണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. 

പാമ്പാടിയിൽനിന്ന് അഗ്നി രക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കുളത്തിൽ ആളെ കണ്ടെത്താനായില്ല. ഇതിനിടെ വാഹന ഉടമ പൊലീസിനെ സമീപിച്ചു.ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെത്തുടർന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്നു പൊലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !