പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി 2024 ഓഗസ്റ്റ് 25 ഞായർ മുതൽ സെപ്തംബർ 8 ഞായർ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു.

തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉ ണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. റവ. ഫാ. ജിസൺ പോൾ വേങ്ങാശ്ശേരി മരിയൻ കൺവൻഷൻ നയിക്കുന്നു.

ആഗസ്റ്റ് 30-നു വെള്ളി ഉച്ചക്കഴിഞ്ഞ് 4.15 നു തിരുനാൾ കൊടിയേറ്റ്, പ്രസു ദേന്തി വാഴ്‌ച, ലദ്ദീഞ്ഞ്, തുടർന്ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന തുടർന്ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മ ആചരിച്ച് സിമി ത്തേരി സന്ദർശനവും ഉായിരിക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- വികാരി റവ. ഫാ. ജോസഫ് തടത്തിൽ.

ആഗസ്റ്റ് 30 വെള്ളി മുതൽ സെപ്റ്റംബർ 7 ശനി വരെ തിരുനാ ളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധ നയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30-നും വൈകിട്ട് 7.00 നും ആഘോഷമായ വി. കുർബാനയും, നൊവേനയും വൈകുന്നേരം 6-നു ആഘോഷമായ ജപമാല പ്രദഷിണം ഉണ്ടായിരിക്കും.

സെപ്റ്റംബർ 3 ചൊവ്വ ഉച്ചക്കഴിഞ്ഞ് 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ഞായർ ഇടവകദിനമായി ആഘോഷിക്കുന്നു. വെളുപ്പിനെ 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.00-നും ആഘോഷമായ വി. കുർബാനയും, സന്ദേശവും നൊവേനയും ഉായിരിക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായതിരുനാൾ റാസയും, നൊവേനയും നടത്തപ്പെടുന്നു. 

റവ. ഫാ. സ്‌കറിയ മലമാക്കൽ, റവ. ഫാ. തോമസ് കൊച്ചോടയ്ക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചെരിപു രത്ത്, തുടങ്ങിയവർ കാർമ്മികത്വം വഹിക്കുന്നു. റവ. ഫാ തോമസ് പുതുപ്പറമ്പിൽ തിരുനാൾ സന്ദേശം നല്‌കും. തുടർന്ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ തിരു നാൾ പ്രദഷിണവും കൊടിയിറക്കും ഉണ്ടായിരിക്കും.

ഇടവക വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ്റ് റവ. ഫാ. ജോസ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറ മ്പിൽ, ഫാ. ആൻ്റണി നങ്ങാപറമ്പിൽ തുടങ്ങിയവർ തിരുനാൾ കർമ്മങ്ങൾക്കും, കൈക്കാരൻമാരായബേബി ചക്കാലയ്ക്കൽ,റ്റോം ഞാവള്ളിൽതെക്കേൽ, പ്രൊഫ. തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, , തിരുനാൾ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ തിരുനാൾ ആഘോഷ ങ്ങൾക്ക് നേത്യത്വം നല്‌കും.

 പത്രസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് തടത്തിൽ ,പാസ്റ്ററൽ അസിസ്റ്റൻറ് ഫാ. ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ ഫാ.സ്കറിയാ മേനാം പറമ്പിൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലക്കൽ, മാണി കുന്നംകോട്ട്, തിരുനാൾ കമ്മിറ്റി കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !