ന്യൂഡൽഹി: 2021ൽ രാജ്യത്ത് നടത്തേണ്ട സെൻസസ് സെപ്തംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2011ലാണ് അവസാനമായി സെൻസസ് നടത്തിയത്.
150 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കാലം സെൻസസ് വൈകി നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സെൻസസ് പൂർത്തായാകാൻ് 18 മാസമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2026 മാർച്ചിൽ സെൻസസ് ഫലങ്ങൾ പുറത്തുവിടുമെന്നും സൂചനയുണ്ട്.
അതേസമയം സെൻസസിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന വാർത്തയും പുറത്തുവന്നു.
സാമ്പത്തിക സൂചകങ്ങൾ, പണപ്പെരുപ്പം, തൊഴിൽ കണക്കുകൾ എന്നിവയുടെ കൃത്യമായ കണക്കുകളടക്കം നിലവിൽ തയ്യാറാക്കുന്നത് 2011ലെ സെൻസസ് പ്രകാരമാണ്, സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതി വിവരക്കണക്കുകൾ തയ്യാറാക്കുന്നതിനെ ഉൾപ്പെടെ ബാധിച്ചിരുന്നു.
കൊവിഡ് മഹാമാരിയെ തുടർന്നാണ് സെൻസസ് ആദ്യം വൈകിയത്, എന്നാൽ പിന്നീട് മോദി സർക്കാർ സെൻസസുമായി മുന്നോട്ടു പോകാൻ തയ്യാറായില്ല.
ആരോഗ്യം, ജനന മരണക്കണക്കുകൾ ,സമ്പദ് വ്യവസ്ഥ എന്നിവയടക്കമുള്ള 15 സുപ്രധാന ഡാറ്റകളെയെങ്കിലും സെൻസസ് റിപ്പോർട്ടില്ലാത്തത് ബാധിച്ചിരുന്നു.
2021ലെ സെൻസസ് നടത്താത്തതിനാൽ ഏകദേശം 10 കോടി പേർ പൊതുവിതരണ സംവിധാനത്തിൽ നിന്ന് പുറത്തായെന്നാണ് കണ്ടെത്തൽ.
ഭക്ഷ്യസുരക്ഷയ്‌ക്ക് പുറമെ, സെൻസസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനം, വാർദ്ധക്യകാല പെൻഷൻ, പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാൻ വിവിധ സംസ്ഥാന സർക്കാരുകളും ബുദ്ധിമുട്ടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.