ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കശ്മീരില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ്.
കശ്മീരില്‍ ആദ്യഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും അവസാനഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ്.
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിധിയെഴുത്ത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. കമ്മീഷന് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവിടങ്ങളില്‍ സന്ദര്‍ശിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേഗം തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ കണ്ട നീണ്ട പോളിങ് നിര ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ്.
എത്രയും വേഗം വിധിയെഴുതാന്‍ ജനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം 3.7 ലക്ഷത്തിലധികമാണ്. 74 ജനറല്‍ സീറ്റുകള്‍, 9 എസ്ടി, 7 എസ്സി മണ്ഡലങ്ങളുമാണ് ഉള്ളത്. 44.46 ലക്ഷം പുരുഷന്മാരും 44.62 ലക്ഷം സ്ത്രീകളും 169 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പ്രക്രിയ. അത് വിജയകരമായി സമാധാനപരമായും പൂര്‍ത്തിയാക്കാനായി. രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ഉത്സവമായി ആഘോഷിച്ചു. റെക്കോര്‍ഡ് പോളിങാണ് വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ 2.01 കോടി വോട്ടര്‍മാരാണ് ഉള്ളത്. എല്ലാ പോളിങ് ബൂത്തിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യകമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.