ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സിദ്ധരാമയ്യയെവിചാരണ ചെയ്യാൻ ഗവർണർ താവര്‍ചന്ദ് ഗഹ്‌ലോത് അനുമതി നൽകിയിരുന്നു.
എന്നാൽ ഗവർണറുടെ അനുമതിയിൽ സിദ്ധരാമയ്യയ്ക്കെതിരേ ഓഗസ്റ്റ് 29-വരെ യാതൊരുനടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി.
ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.
ഗവർണറുടെ നടപടി ഭരണത്തെ തടപ്പെടുത്താൻ വേണ്ടിയാണെന്നും ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ കോടതിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് സിദ്ധരാമയ്യയ്ക്ക് വേണ്ടി ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.