സൗദി അറേബ്യ: വിനോദ സഞ്ചാരികള്‍ക്കായുള്ള സ്പേസ് ബലൂണ്‍ പരീക്ഷിക്കാന്‍ സൗദി അറേബ്യ. ഈ വരുന്ന സെപ്റ്റംബറിലാണ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഹാലോ സ്പേസ് ആണ് ഈ ബലൂണ്‍ നിര്‍മിച്ചത്.
യാതൊരു വിധ മലിനീകരണവുമില്ലാതെ മനുഷ്യര്‍ക്ക് ഭൗമോപരിതലത്തില്‍നിന്ന് സ്ടാറ്റോസ്ഫിയറില് സഞ്ചരിക്കാന്‍ ഈ ബലൂണില്‍ സാധിക്കും. ഒരാള്‍ക്ക് 1.5 ലക്ഷം പൗണ്ട് (13,7,48,250 രൂപ) ഇതിന് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് യാത്രികരും പൈലറ്റുമടക്കം ഒമ്പത് പേര്‍ക്ക് ബലൂണില്‍ യാത്ര ചെയ്യാം. 35 കിമീ ഉയരത്തിലാണ് ഇത് യാത്ര ചെയ്യുക. ഈ ഉയരത്തില്‍ നിന്ന് ഭൂമിയെ നോക്കിക്കാണാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും.
എന്നാല്‍ യാത്രയ്ക്ക് മുമ്പ് ബലൂണിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അറോറ എന്ന് വിളിക്കുന്ന ഒരു പ്രോട്ടോടൈപ്പ് പേടകത്തെ 30 കിമീ ഉയരത്തിലെത്തിക്കാനാണ് പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ പ്രകടനം ഹാലോയുടെ വിദഗ്ദര്‍ വിലയിരുത്തും.
സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് ഹാലോ ദൗത്യത്തിന് ഒരുങ്ങുന്നത്. പരീക്ഷണ ദൗത്യത്തില്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ദൗത്യം വിജയകരമായാല്‍ അടുത്ത വര്‍ഷം മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്തിയേക്കും. ഇതിന് ശേഷം 2026 ല്‍ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.