കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിവാദ പരാമർശവുമായി നടൻ ഷൈൻ ടോം ചാക്കോ.
‘‘പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോട് ചോദിക്കണം. ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. ഒരു സ്ത്രീ പീഡനത്തിന് ഇരയായി എന്നു പറയുന്നതിനു മുൻപേ ആ സ്ത്രീയും പുരുഷനും തമ്മിൽ ഇടപാട് കാണുമല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ ഈ പ്രശ്നം’’ – ഷൈൻ ടോം ചാക്കോ പറഞ്ഞു.
‘‘പുതുതായി വരുന്ന പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവച്ച് ഒന്നും ചെയ്യുന്നില്ല. റിപ്പോർട്ടിൽ പറയുന്നത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്.
ശക്തമായി ഉപയോഗിക്കുന്ന ഡ്രഗ്സ് എന്തൊക്കെയാണ് ?
ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും മയക്കാൻ ഉപയോഗിക്കുന്ന ഡ്രഗ്സാണ്’’ – ഷൈൻ ടോം ചാക്കോ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.