വിലങ്ങാട് ഉരുൾപൊട്ടലിൽ സംഭവിച്ച വൻ നാശനഷ്ടം; കണക്കെടുപ്പ് പൂർത്തിയായില്ല, വിവരങ്ങൾ കൈമാറുന്നതിന് സാവകാശം നൽകി

കോഴിക്കോട്: വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നിരിക്കെയാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് ഉന്നതതല യോഗം സാവകാശം നൽകിയത്. വാണിമേൽ പഞ്ചായത്തിലാണ് ഉരുൾ വൻനഷ്ടം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി.

ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷി ഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തി. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്ടം കണക്കാക്കുക. പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നിരിക്കെ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും കെ.രാജനും കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഓൺലൈനായി പങ്കെടുത്ത യോഗത്തിന്റെ തീരുമാനം.

വിലങ്ങാട്ടും പരിസരങ്ങളിലുമായി 24 ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും കൂടുതൽ ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. മണ്ണ്, ഭൗമശാസ്ത്ര, പരിസ്ഥിതി വിദഗ്ധ വിഭാഗം അടങ്ങുന്ന സംഘവും വിലങ്ങാട്ടെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തും. പുനരധിവാസത്തിനു എവിടെയൊക്കെ സ്ഥലം അനുയോജ്യമാകും എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ഇനിയും ഉരുൾപൊട്ടലിന് സാധ്യതയുള്ള ഇടങ്ങളും സംഘം കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !