കർഷകദിനത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചു.ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. MLA adv. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവഹിച്ചു.

യോഗത്തിൽ മുതിർന്ന കർഷകത്തൊഴിലാളികളെയും,യുവ കർഷകത്തൊഴിലാളികളെയും,വനിതാ കർഷകത്തൊഴിലാളികളെയും, വിദ്യാർത്ഥി കർഷകത്തൊഴിലാളികളെയും ആദരിച്ചു.


കൂടാതെ കർഷകദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ സെന്റ്. അൽഫോൻസ സ്കൂളിന് ഒന്നാം സ്ഥാനവും, കാരക്കാട് UP സ്കൂളിന് രണ്ടാം സ്ഥാനവും നൽകി അനുമോദിച്ചു.


കൃഷി ഓഫീസർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫസിൽ റഷീദ്, ഷെഫ്ന ആമീൻ, ഫാസില അബ്സാർ കൗൺസിലർമായ നാസ്സർ വെള്ളൂപ്പറമ്പിൽ,സുനിൽ കുമാർ,അൻസർ പുള്ളോലിൽ, എസ് കെ നൗഫൽ,സുനിത ഇസ്മായിൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, ഫാത്തിമ സുഹാന ജിയാസ് കാർഷിക സമിതി അംഗം മുജീബ് മറ്റു സമിതി അംഗങ്ങൾ വിവിധ കർഷക തൊഴിലാളികളെ ആദരിച്ചു.അസി. കൃഷി ഓഫീസർ നജി പി. എ കൃതജ്ഞത അർപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !