ന്യൂഡൽഹി∙ ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചിരുന്നത്. ഡൽഹിയിലെ ദാര്യാഗഞ്ച് സ്വദേശിയാണ്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുൻപാണ് അറസ്റ്റ് എന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു ഇയാളുടെ പ്രവർത്തനം. അതിനിടെ, മാർച്ചിൽ എൻഐഎ പുണെയിലെ നാലു വസ്തുവകകൾ കണ്ടുകെട്ടി. കോന്ധ്വ, പുണെ എന്നിവിടങ്ങളിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 11 പേരുടെ പേരിലുള്ളതായിരുന്നു ഇവ. ഇതിൽ മൂന്നുപേർ ഒളിവിലാണ്. ഐഇഡി നിർമാണം, ഭീകര പരിശീലനം, പദ്ധതിയൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.