കോഴിക്കോട്: കാഫിർ വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. കാഫിർ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചാണ് റിബേഷ് നോട്ടിസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുല്ല ശ്രമിച്ചുവെന്നും വക്കീൽ നോട്ടിസിൽ റിബേഷ് ആരോപിക്കുന്നു.
പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ. രാംദാസ് മുഖാന്തിരം അയച്ച നോട്ടിസിൽ റിബേഷ് ആവശ്യപ്പെടുന്നത്. ടിപി വധക്കേസിൽ സിപിഎമ്മിനായി ഹാജരായ അഭിഭാഷകനാണ് രാം ദാസ്.
ഹൈക്കോടതിയിൽ സമർപ്പിച്ച പൊലീസ് സത്യവാങ്മൂലത്തിലുള്ള വിവരം മാത്രമാണ് പുറത്തുവന്നതെന്നും അത് വ്യാജമാണ് എന്ന് തോന്നുന്നുവെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടിസ് അയക്കേണ്ടതെന്നുമാണ് വിഷയത്തിൽ പാറക്കൽ അബ്ദുല്ലയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.