ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് കേന്ദ്രം. കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യം.
എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
2022-ലെ സ്വാതന്ത്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ച പഞ്ച് പ്രാൻ (Panch Pran) പ്രതിഞ്ജകളുമായി നീക്കം അടുത്ത് നിൽക്കുന്നു. അടുത്ത 25 വർഷത്തേക്ക് രാജ്യത്തിന്റെ പുരോഗതിയെ നയിക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ അഞ്ച് നിർദേശങ്ങൾ.
ഇന്ത്യയുടെ വേരുകളിൽ അഭിമാനിക്കാനും ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കൊളോണിയൽ സ്വാധീനം ഇല്ലാതാക്കാനും അന്ന് മോദി നിര്‍ദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.