ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസര്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയില്‍. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ടാക്സ് ഓഫീസറെ കയ്യോടെ പിടികൂടിയത്.
ഹൈദരാബാദിലെ നാരായണ്‍ഗുഡ സര്‍ക്കിളിലെ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറായ ബി വസന്ത ഇന്ദിരയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.50നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ എസിബി ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടിയത്.
കമ്പനിയുടെ അക്കൗണ്ടിലെ പൊരുത്തക്കേടുകളില്‍ നടപടിയെടുക്കാതിരിക്കാന്‍ ഒരു വ്യക്തിയില്‍ നിന്ന് 35,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. വാങ്ങിയ കൈക്കൂലി വസന്ത ഇന്ദിരയില്‍ നിന്ന് കണ്ടെടുത്തു.
എസിബി ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകെട്ടുകളാണ് വസന്ത ഇന്ദിരയ്ക്ക് നല്‍കിയത്. പിന്നാലെ എസിബി ഉദ്യോഗസ്ഥര്‍ ടാക്സ് ഓഫീസറുടെ ഓഫീസിലെത്തി. രാസ ലായനിയില്‍ കൈകള്‍ മുക്കി നടത്തിയ പരിശോധനയില്‍ നിറം മാറിയതോടെ വസന്ത ഇന്ദിരയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഉദ്യോഗസ്ഥയെ എസ്പിഇ, എസിബി കേസുകള്‍ പരിഗണിക്കുന്ന ഹൈദരാബാദിലെ നാമ്പള്ളി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ ജഡ്ജിന് മുന്നില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.