ന്യൂഡൽഹി: ഹിൻഡെൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് നിഷേധിച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ അറിയിച്ചു.
തങ്ങൾക്കെതിരേ ഹിൻഡെൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് ദുസ്സൂചനയോടു കൂടിയാണെന്നും മാധബി ബുച്ച് പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്ന് അറിയിച്ച മാധബിപുരി ബുച്ച് വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും കൂട്ടിച്ചേർത്തു. ഹിൻഡൻബെർഗിനെതിരേ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന്റെ പ്രതികരമായാണ് ഈ വ്യക്തഹത്യയെന്നും മാധബി പുരി ബുച്ച് കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണം. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.