തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്തുവെച്ചാണ് ആക്രമണം നടന്നത്.
കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേ വൈകുന്നേരം 4.18-നാണ് സംഭവം. ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ആലപ്പുഴവഴി പോകുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.