യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ജി പി കുമാർ ആണ് അറസ്റ്റിലായത്. വർക്കല പാപനാശം നോർത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിലെത്തി മസാജിങ്ങിന് ശേഷം ബാലൻസ് തുക നൽകാതെ ഇറങ്ങിയപ്പോയ ഇയാളെ തിരിച്ചു വിളിച്ച് തുക ആവശ്യപ്പെട്ടതാണ് പ്രകോപനമായത്.

ബാലൻസ് ചോദിച്ചതിനെ തുടർന്ന് സ്പാ ജീവനക്കാരനായ വിഷ്ണുവുമായി ഇയാൾ തർക്കിക്കുകയും തുടർന്ന് കയ്യിൽ കരുതിയ എയർ​ഗൺ ചൂണ്ടി വിഷ്ണുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികളെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥനാണ് ജി പി കുമാർ. ലൈസൻസില്ലാതെ തോക്കും തിരകളും സൂക്ഷിച്ചതിന് ആംസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !