70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരം: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ശ്രീപദിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ആശംസകള്‍ അറിയിച്ചത്. 

അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താല്‍, പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ്. വളരെയധികം സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങളെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാളികപ്പുറം എന്ന സിനിമയില്‍ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപദ് അവതരിപ്പിച്ചത്. 

അതേസമയം, 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. 

കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. 

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു.  


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !