കൊച്ചി: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാണ് സഹോദരനും സ്നേഹിതനുമെന്ന നിലയില്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളത്. ഒഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിനെക്കുറിച്ചുള്ള സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. രഞ്ജിത്ത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.
സോളാര്‍ കേസിലെ സജി ചെറിയാന്റെ പരാമര്‍ശം കുറ്റസമ്മതമാണ്. ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാക്കളേയും വേട്ടയാടുകയായിരുന്നു പിണറായി സര്‍ക്കാര്‍ എന്ന് സജി ചെറിയാന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനും കൃത്രിമം കാണിച്ച് പുറത്തുവരാനും വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന സജി ചെറിയാന് സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല.
സത്യപ്രതിജ്ഞാലംഘനം നടത്തി, നിയമപരമായ ബാധ്യതയില്‍നിന്ന് ഒളിച്ചോടി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി. ഈ മൂന്നുകാര്യങ്ങള്‍ ചെയ്ത സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജിവെച്ചു പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.