ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പതു കുട്ടികൾ മരിച്ചു. ഇന്നു രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണു ദാരുണമായ സംഭവം നടന്നത്. പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ രക്ഷാപ്രവർത്തനം നടന്നത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 10നും 15നും ഇടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികളെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ വേദനയുണ്ടെന്നു മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദേഹം പറഞ്ഞു.
മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണു നാലു കുട്ടികൾ മരിച്ചതിനു തൊട്ടുപിന്നാലെയാണു സംഭവം. 5-7 വയസ് പ്രായമുള്ള കുട്ടികൾ സ്‌കൂളിൽനിന്നു മടങ്ങുന്നതിനിടെയാണു മതിൽ തകർന്നത്. മതിൽ ഇടിഞ്ഞുവീണ വീടിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴ ശക്തി പ്രാപിച്ച ശേഷം ഇത്തരത്തിൽ മതിൽ ഇടിഞ്ഞുവീഴുന്ന സംഭവം സംസ്ഥാനത്തു വ്യാപകമാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.