പ്രശസ്ത നടി ദിവ്യാ സേത് ഷായുടെ മകള്‍ അന്തരിച്ചു: മരണകാരണം വ്യക്തമല്ല,

ന്യൂഡല്‍ഹി: നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു. ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 20 വയസായിരുന്നു. പനി വന്നതിനെത്തുടര്‍ന്ന് ആരോഗ്യം മോശമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണം സംഭവിക്കാനുണ്ടായ യഥാര്‍ഥ കാരണം വ്യക്തമാക്കിയിട്ടില്ല.

മകള്‍ക്ക് വേണ്ടി വ്യാഴാഴ്ച പ്രാര്‍ഥന നടത്തുമെന്ന് ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 2024 ഓഗസ്റ്റ് 5-ന് ഞങ്ങളുടെ പ്രിയപ്പെട്ട മിഹിക ഷായുടെ വിയോഗത്തെക്കുറിച്ച് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നുവെന്നാണ് ദിവ്യയുടെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഷായുടെയും സംയുക്ത പ്രസ്താവനയിലുള്ളത്.

 മുംബൈയിലെ സിന്ധ് കോളനി ക്ലബ് ഹൗസിലാണ് മകളുടെ ആത്മശാന്തിക്കായുള്ള പ്രാര്‍ഥന നടത്തുന്നത്.

മുതിര്‍ന്ന നടി സുഷമ സേത്തിന്റെ മകളാണ് ദിവ്യ. 'ഹം ലോഗ്', 'ബനേഗി അപ്നി ബാത്' തുടങ്ങിയ ടിവി ഷോകളിലും 'ദില്‍ ധഡക്നേ ദോ' എന്നീ സിനിമയിലൂടെയും പ്രശസ്തയായ നടിയാണ് ദിവ്യ സേത് ഷാ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !