ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തമാസം അമേരിക്ക സന്ദര്‍ശിച്ചേക്കും. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ പര്യടനമാകും ഇത്.യാത്രയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എഐസിസി വക്താവ് പറഞ്ഞു.
സെനറ്റ്, കോണ്‍ഗ്രസ് പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി യുഎസില്‍ കൂടിക്കാഴ്ച നടത്തും. വാഷിങ്ടണ്‍ ഡിസി, ടെക്സസ്, ലോസ് ഏഞ്ചല്‍സ്, ന്യൂജേഴ്സി, ഷിക്കാഗോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളോടു സംവദിക്കുന്നതിനൊപ്പം പ്രവാസി സംഘടനാ നേതാക്കളെയും കാണും.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് യുഎസിലെ പ്രവാസി ഇന്ത്യാക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം സംഘടിപ്പിച്ച വ്യക്തികളെയും കാണുന്നുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് രാഹുലിന്റെ സന്ദര്‍ശനം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ആര്‍ജ്ജിച്ച സ്വീകാര്യതയും നേതൃപാടവവും യുഎസിലെ ജനപ്രതിനിധികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ അദ്ദേഹം അവരെ കാണുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ രാഹുലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള അവസരമായി കോണ്‍ഗ്രസ് നേതൃത്വം യാത്രയെ കാണുന്നു. യാത്രാ പരിപാടികള്‍ക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിട്രോഡ ചുക്കാന്‍പിടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.