ന്യൂഡല്‍ഹി: എസി തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്.
18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചുസംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തിനെ കണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു ജിതേഷ്. സുഹൃത്തിനെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ എസി നേരെ തലയില്‍ പതിക്കുകയായിരുന്നു.
സമീപത്തു നില്‍ക്കുകയായിരുന്ന 17കാരനായ സുഹൃത്തിനും പരിക്കേറ്റു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.