പുതുതായെത്തിയ അംഗങ്ങളെ പ്രേമചന്ദ്രൻ പാഠം പഠിപ്പിച്ചു, ലോക്‌സഭാംഗങ്ങള്‍ക്ക് അധ്യാപകനായി കൊല്ലം എംപി,,

ന്യൂഡല്‍ഹി: 'സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിലിടപെടുമ്പോള്‍ ആരില്‍നിന്നെങ്കിലും അവഹേളനം നേരിട്ടാല്‍ എന്ത് നടപടിയെടുക്കാനാവും -പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരിലൊരാളുടെ ചോദ്യം. 'അതിന് വഴിയുണ്ട്. സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കാം' -എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ മറുപടി.

പാർലമെന്റ് മന്ദിരത്തിലെ മെയിൻ കമ്മിറ്റി ഹാള്‍ ക്ലാസ്മുറിയായപ്പോള്‍ അധ്യാപകനായി കൊല്ലം എം.പി. പ്രേമചന്ദ്രൻ. മുന്നില്‍ വിദ്യാർഥികളായി ഇരുനൂറോളം നവാഗത പാർലമെന്റംഗങ്ങള്‍. പതിനെട്ടാം ലോക്സഭയില്‍ പുതുതായെത്തിയ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടിയിലാണ് മുതിർന്ന അംഗം പ്രേമചന്ദ്രന് അധ്യാപകനാകാനുള്ള നിയോഗമുണ്ടായത്.

രാത്രി എട്ടുമുതല്‍ പത്തരവരെനീണ്ട പരിപാടിയില്‍ നിയമനിർമാണ പ്രക്രിയയെക്കുറിച്ചും ബജറ്റ് നടപടിക്രമങ്ങളെക്കുറിച്ചും പഠിപ്പിച്ചു. മികച്ച പാർലമെന്റേറിയനായി പേരെടുത്തിട്ടുള്ള പ്രേമചന്ദ്രൻ ആ മികവിന്റെ ബലത്തിലാണ് പുതിയ അംഗങ്ങളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടത്. 

വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്നവരും പങ്കെടുത്തു.സ്പീക്കർ ഓം ബിർള ഉദ്ഘാടനംചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !