ന്യൂഡല്‍ഹി: 'സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിലിടപെടുമ്പോള്‍ ആരില്‍നിന്നെങ്കിലും അവഹേളനം നേരിട്ടാല്‍ എന്ത് നടപടിയെടുക്കാനാവും -പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരിലൊരാളുടെ ചോദ്യം. 'അതിന് വഴിയുണ്ട്. സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കാം' -എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ മറുപടി.
പാർലമെന്റ് മന്ദിരത്തിലെ മെയിൻ കമ്മിറ്റി ഹാള്‍ ക്ലാസ്മുറിയായപ്പോള്‍ അധ്യാപകനായി കൊല്ലം എം.പി. പ്രേമചന്ദ്രൻ. മുന്നില്‍ വിദ്യാർഥികളായി ഇരുനൂറോളം നവാഗത പാർലമെന്റംഗങ്ങള്‍. പതിനെട്ടാം ലോക്സഭയില്‍ പുതുതായെത്തിയ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടിയിലാണ് മുതിർന്ന അംഗം പ്രേമചന്ദ്രന് അധ്യാപകനാകാനുള്ള നിയോഗമുണ്ടായത്.രാത്രി എട്ടുമുതല്‍ പത്തരവരെനീണ്ട പരിപാടിയില്‍ നിയമനിർമാണ പ്രക്രിയയെക്കുറിച്ചും ബജറ്റ് നടപടിക്രമങ്ങളെക്കുറിച്ചും പഠിപ്പിച്ചു. മികച്ച പാർലമെന്റേറിയനായി പേരെടുത്തിട്ടുള്ള പ്രേമചന്ദ്രൻ ആ മികവിന്റെ ബലത്തിലാണ് പുതിയ അംഗങ്ങളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടത്.
വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്നവരും പങ്കെടുത്തു.സ്പീക്കർ ഓം ബിർള ഉദ്ഘാടനംചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.