വിവാദ ഭൂതകാലം: പാർട്ടിയിൽ ചേർന്ന് വെറും ആറ് മണിക്കൂർ, മുൻ ദില്ലി മന്ത്രിയെ പുറത്താക്കി മിന്നൽ നടപടിയുമായി ബിജെപി,,

ദില്ലി: പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുൻ ദില്ലി ക്യാബിനറ്റ് മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി.

സന്ദീപ് കുമാറിന്‍റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കള്‍ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികള്‍ വന്നത്. ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന തന്‍റെ ഭൂതകാലം സന്ദീപ് മനഃപൂർവം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

സന്ദീപ് കുമാറിന്‍റെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ മറച്ചുവെച്ചതിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി ഹരിയാന ബിജെപി ഇൻചാർജ് സുരേന്ദ്ര പുനിയ എക്‌സില്‍ അറിയിച്ചു. നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സന്ദീപ് കുമാറിനെ 2016 ഓഗസ്റ്റ് 31 ന് ദില്ലി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ബലാത്സംഗം അടക്കം സന്ദീപ് കുമാറിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ദില്ലി പൊലീസ് സന്ദീപിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

2015ല്‍ അഞ്ച് തവണ എംഎല്‍എയായ ജയ് കിഷനെ പരാജയപ്പെടുത്തിയാണ് സന്ദീപ് കുമാര്‍ ശ്രദ്ധ നേടിയത്. അരവിന്ദ് കെജ്‌രിവാള്‍ സർക്കാരില്‍ വനിതാ ശിശു വികസന വകുപ്പാണ് തുടര്‍ന്ന് ലഭിച്ചത്. 

ബിജെപിയില്‍ ചേരുന്നതിന് മുമ്പ് 2021ല്‍ സന്ദീപ് രാഷ്ട്രീയ സംഘടനയായ 'കീർത്തി കിസാൻ ഷേർ പഞ്ചാബ്' രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

 സോനിപത്തിലെ സർഗതാല്‍ ഗ്രാമത്തില്‍ നിന്നുള്ള സന്ദീപ് കുമാര്‍ 2004 ല്‍ ദില്ലി സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളാണ്. 2009ല്‍ ചൗധരി ചരണ്‍ സിംഗ് സർവകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !