കാഠ്മണ്ഡു : ന്യൂഡൽഹി : നേപ്പാളില്‍ വെള്ളിയാഴ്ചയുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഹൈവേയിലൂടെ പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മർസ്യങ്ങാടി പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ 24 പേർ മഹാരാഷ്‌ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തില്‍ മഹാരാഷ്‌ട്രയിലേക്ക് കൊണ്ടുപോകും.മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിവരങ്ങള്‍ സംസാരിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ നോഡല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശില്‍ നിന്ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനം നേപ്പാളിലേയ്‌ക്ക് പോകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
. മുംബൈയില്‍ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ജല്‍ഗാവ് ജില്ലയിലെ വരൻഗാവ്, ദരിയാപൂർ, തല്‍വേല്‍, ഭുസാവല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ യാത്രക്കാരെയും ഇന്ന് ഗോരഖ്പൂരില്‍ എത്തിക്കുമെന്ന് മഹാരാഷ്‌ട്ര ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഡയറക്ടർ ലാഹു മാലി പറഞ്ഞു. ഇതിനായും എയർഫോഴ്സ് വിമാനങ്ങള്‍ ക്രമീകരിച്ചു. അപകടത്തില്‍പ്പെട്ടവരെ ഗോരഖ്പൂരില്‍ നിന്ന് നാസിക്കിലെത്തിക്കാനുള്ള വിമാനത്തിന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.
അപകടത്തില്‍പ്പെട്ട സംഭവത്തില്‍ 16 പേർ സംഭവസ്ഥലത്തും 11 പേർ ചികിത്സയ്‌ക്കിടെയുമാണ് മരിച്ചത് . . പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവറും രണ്ട് സഹായികളും ഉള്‍പ്പെടെ 43 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.