ന്യൂഡൽഹി: പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും.
ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക.ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല.
ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.