ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു.
രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ 'എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു' രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു.
പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം രാഹുലിനോട് വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്. തുറന്ന സ്ഥലത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണ് രാഹുലും വിദ്യാര്‍ത്ഥികളും ചര്‍ച്ച നടത്തിയത്.
വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു ഒ ഉന്നയിച്ച ഒരാളുടെ ചോദ്യം. സ്വതസിദ്ധമായ ശൈലിയില്‍ 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞു.
'മുപ്പത് വര്‍ഷമായി ഞാന്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നു. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു' ഇതായിരുന്നു രാഹുലിന്റെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.