ദില്ലി : സ്വാതന്ത്ര്യ ദിനത്തില്‍ മുസ്ലീം കുട്ടികള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഇസ്ലാമിന് അപമാനമാനമാണെന്ന് ഓള് ഇന്ത്യ ഇമാം അസോസിയേഷൻ നേതാവ് മൗലാന സാജിദ് റാഷിദി.
സർവോദയ ബാല വിദ്യാലയ സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരു ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ കണ്ടിരുന്നു. ഇത് മുസ്ലീം കുട്ടികളുടെ വിശ്വാസത്തിന് വിരുദ്ധമാണെന്നുമാണ് സാജിദ് റാഷിദി പറയുന്നത്.അദ്ധ്യാപകർ മുസ്ലീം കുട്ടികളോട് 'ഭാരത് മാതാ കീ ജയ്' വിളിക്കാൻ പറയുന്നു. ഈ അദ്ധ്യാപകർ സംഘി ചിന്താഗതിക്കാരായതിനാല്‍ മുസ്ലീം കുട്ടികളുടെ വിശ്വാസത്തിന് വിരുദ്ധമായി അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സാജിദ് റാഷിദിയുടെ ആരോപണം. അത്തരം അദ്ധ്യാപകർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
. ഇസ്ലാമിനും വിശ്വാസത്തിനും എതിരായ എന്തെങ്കിലും അവരുടെ മനസ്സില്‍ കുത്തിവയ്ക്കാൻ ആരെങ്കിലും ശ്രമിച്ചാല്‍ കുട്ടികള്‍ അതിനെ ശക്തമായി എതിർക്കണം. ഇതിന് വേണ്ടി ഇത്തരം പരിപാടികള്‍ക്ക് കുട്ടികളെ തയ്യാറാക്കാൻ മുസ്ലീം രക്ഷിതാക്കളോട് ഉപദേശിക്കുന്നുവെന്നും സാജിദ് റാഷിദി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലാണ് സാജിദ് റാഷിദിയുടെ വിവാദ പ്രസ്താവന. വീഡിയോ വൈറലായതോടെ രാഷ്ട്രീയ നിരീക്ഷകരുള്‍പ്പെടെ നിരവധി പേർ സാജിദ് റാഷിദിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ വിഭജിച്ച് ഇന്ത്യയുടെ 30% ഭൂമി അവർ കൈക്കലാക്കി. ഇപ്പോള്‍ അവർ പറയുന്നത് അവശേഷിക്കുന്ന ഇന്ത്യയില്‍ പോലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ല എന്നാണ്. ഇന്ത്യയില്‍ ഭാരത് മാതാ കീ ജയ് അനിസ്ലാമികമായി കാണുന്നവർ പാകിസ്ഥാനോ ബംഗ്ലാദേശോ പോലുള്ള ഇസ്ലാമിക രാജ്യങ്ങളിലേക്ക് മാറണമെന്നാണ് അതിലൊരു കമന്റ്





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.