ഡല്‍ഹി: കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നത്. ഹർജി ആദ്യ വിഷയമായി പട്ടികപ്പെടുത്തിയിരുന്നുണ്ട്. രാവിലെ 10.30 ന് കേസില്‍ വാദം കേള്‍ക്കും.സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനുള്ള കേസുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത കേസിന് പ്രഥമ പരിഗണന നല്‍കി.
ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടൻ്റ്‌സ് ഓഫ് ഇന്ത്യ (FAMCI), ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (FORDA), അഭിഭാഷകൻ വിശാല്‍ തിവാരി എന്നിവരും സ്വമേധയായുള്ള കേസില്‍ ഇടക്കാല അപേക്ഷകള്‍ നല്‍കി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആശുപത്രികള്‍ക്കുള്ളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ചും മെഡിക്കല്‍ സൗകര്യങ്ങളുടെ അപകടകരമായ അന്തരീക്ഷത്തെക്കുറിച്ചും FAMCI ഹർജിയില്‍ ആശങ്ക ഉന്നയിച്ചു.
ഈ ആശങ്കകള്‍ പരിഹരിക്കാൻ ഒരു കേന്ദ്ര നിയമം വേണമെന്ന് ഡോക്ടർമാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. കൂടാതെ ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി ഓരോ സംസ്ഥാനത്തുമുള്ള നിയമങ്ങളിലെ പാളിച്ചകള്‍ പരിഹരിക്കണമെന്നും സംഘടനകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും സുരക്ഷാ നടപടികള്‍ വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.