വഖഫ് നിയമ ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം 22ന്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും.

ബിജെപി അംഗം ജഗദംബിക പാലാണ് കമ്മിറ്റി ചെയര്‍മാന്‍. യോഗത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ബില്ലിനെ കുറിച്ചും ബില്ലില്‍ നിര്‍ദേശിച്ച ഭേദഗതികളെ കുറിച്ചും അംഗങ്ങളെ ധരിപ്പിക്കും. നിയമമന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.

ബില്‍ പരിശോധിക്കുന്ന സമിതിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് 10 അംഗങ്ങളുമാണുള്ളത്.

 കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ജെപിസിക്ക് വിട്ടിരുന്നു.

ഈ മാസം ആദ്യം സമാപിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ പിന്‍വലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !