കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ.
ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ ഭദ്രം.സിനിമയില്‍ വൃദ്ധ വേഷങ്ങള്‍ നിരവധി തവണ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന ഒരാള്‍ കൂടിയാണ് വിജയരാഘവൻ. നടൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും അതിനു അടിയറയിടുകയാണ്.ഒരു യാത്രക്കിടയില്‍ പകർത്തിയ ചിത്രത്തില്‍ ബ്ലാക്ക് ഷർട്ടും കണ്ണാടിയുമൊക്കെ അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വിജയരാഘവൻ.
a"72 വയസുള്ള കൊച്ചു പയ്യനാണ്""മമ്മൂക്കയ്ക്ക് മാത്രമല്ല, ഇവിടെയും ഏജ് റിവേഴ്സ് ഗിയറിലാണ്"
"ഒരു കാലത്ത് സൂപ്പർസ്റ്റാർസ് മാറി നില്‍ക്കും ഇങ്ങേർടെ ലുക്കിന് മുന്നില്‍" എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.