എഴുന്നേറ്റതിനു ശേഷവും നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ? അല്ലെങ്കില്‍ പകല്‍ സമയത്ത് വളരെയേറെ തളർച്ച അനുഭവപ്പെടുന്നോ?പലപ്പോഴും ഈ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, ഇത് വിളർച്ച എന്നറിയപ്പെടുന്ന ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയുടെ അടയാളമായിരിക്കാം.
പൊതുവായി പറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറവാണെന്നതിന്റെ സൂചന.ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് ഓക്സിജൻ എത്തിക്കുന്നതിന് സഹായിക്കുന്നവയാണ് ചുവന്ന രക്താണുക്കള്‍. അതിന്റെ എണ്ണം കുറയുമ്പോള്‍, ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ നിങ്ങളുടെ ശരീരം കഠിനമായി പരിശ്രമിക്കേണ്ടിവരുന്നു.
അത്തരം അവസ്ഥയില്‍ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഇത് പിന്നീട് അനീമിയ അഥവാ വിളർച്ചയിലേക്കും വഴിമാറുന്നു. ഇന്ത്യയില്‍ വളരെയേറെപ്പേരില്‍ വിളർച്ച കണ്ടുവരുന്നു. സർവേകള്‍ പ്രകാരം ദശലക്ഷക്കണക്കിന് ഇന്ത്യൻ പെണ്‍കുട്ടികളില്‍ അനീമിയ ഉണ്ട്.
സ്വാഭാവികമായും ഈ പ്രശ്നത്തെ മറികടക്കാൻ, ഭക്ഷണത്തില്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന പോഷകങ്ങള്‍ ഉള്‍പ്പെടുത്തുക. അത്തരത്തില്‍, നിങ്ങളുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരിക്കേണ്ട ചില പോഷകങ്ങള്‍ ഇതാ.
ഇരുമ്പ്
ശരീരത്തില്‍ ഇരുമ്ബിന്റെ കുറവ് കാരണം വിളർച്ച സംഭവിക്കുന്നു. ഇതിനെ മറികടക്കാൻ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ഇത് ആർ.ബി.സിയുടെ എണ്ണവും വർദ്ധിപ്പിക്കുന്നു. റെഡ് മീറ്റ്, പയർവർഗ്ഗങ്ങള്‍, മുട്ട, ബീൻസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഇരുമ്ബിന്റെ സാധാരണ ഉറവിടങ്ങളാണ്.
ഫോളേറ്റ്
അസ്ഥിമജ്ജയില്‍ ചുവപ്പും വെള്ളയും രക്തകോശങ്ങള്‍ നിർമ്മിക്കാൻ ആവശ്യമായ ഒരു തരം ബി വിറ്റാമിൻ ആണ് ഫോളേറ്റ്. ഫോളേറ്റിന്റെ അനുബന്ധം ഫോളിക് ആസിഡ് എന്നറിയപ്പെടുന്നു. ഹീമോഗ്ലോബിന്റെ അവശ്യ ഘടകമായ ഹേം ഉത്പാദിപ്പിക്കാൻ നമ്മുടെ ശരീരം ഫോളേറ്റ് ഉപയോഗിക്കുന്നു. പച്ചക്കറികളായ ചീര, കടല, പയറ് എന്നിവ ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.
വിറ്റാമിൻ ബി -12
ആർ.ബി.സിയുടെ രൂപീകരണത്തില്‍ വിറ്റാമിൻ ബി -12 ന് ഒരു പ്രധാന പങ്കുണ്ട്. ഈ പോഷകത്തിന്റെ കുറവ് ആർ.ബി.സിയുടെ അസാധാരണ വികാസത്തിലേക്ക് നയിക്കുകയും അവയുടെ വളർച്ച തടയുകയും ചെയ്യും.
ഇതിനെ മെഗലോബ്ലാസ്റ്റിക് അനീമിയ എന്ന് വിളിക്കുന്നു. ഈ പോഷകങ്ങള്‍ പ്രാഥമികമായി പാല്‍ ഉല്‍പന്നങ്ങളിലും മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള റെഡ് മീറ്റ്, മത്സ്യം, കക്കയിറച്ചി തുടങ്ങിയ ഭക്ഷണങ്ങളിലും രൂപം കൊള്ളുന്നു. കൂടാതെ, ധാന്യങ്ങളും വിറ്റാമിൻ ബി 12 അടങ്ങിയവയാണ്.
കോപ്പർ
ആർ.ബി.സിയുടെ ഉല്‍പാദനത്തില്‍ കോപ്പർ നേരിട്ട് സഹായിക്കുന്നില്ല. പക്ഷേ ഇരുമ്പ് ആഗിരണം ചെയ്യാൻ ആർ.ബി.സിയെ സഹായിക്കുന്നു. ശരീരത്തില്‍ ചെമ്പ് കുറവാണെങ്കില്‍ അത് മുഴുവൻ പ്രക്രിയയെയും ബുദ്ധിമുട്ടിലാക്കും. ചെമ്പ് അടങ്ങിയ ഭക്ഷണങ്ങളായ ഷെല്‍ഫിഷ്, ചെറി, മത്സ്യം എന്നിവ കഴിക്കുന്നത് ആർ.ബി.സിയുടെ ഉത്പാദനം എളുപ്പമാക്കുന്നു.
വിറ്റാമിൻ സി
വിറ്റാമിൻ സിയും ആർ.ബി.സിയുടെ ഉല്‍പാദനത്തെ നേരിട്ട് ബാധിക്കുന്നില്ല, പക്ഷേ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിന് വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ പ്രധാനമാണ്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ നോണ്‍-ഹേം സോഴ്‌സ് ഇരുമ്പുമായി ജോടിയാക്കുന്നത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.